കരിപ്പൂർ വെടിവെപ്പ്; 100 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് 100 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അക്രമസംഭവങ്ങളുമായി ബന്ധമുള്ളവരെയാണ് സ്ഥലംമാറ്റിയത്. ബംഗളൂരുവിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് രാവിലെയാണ് പുറത്തിറങ്ങിയത്.

അതേസമയം, സിഐഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അറസ്റ്റ്. സീതാറാം ചൗദരി എന്ന സിഐഎസ്എഫ് ജവാന്റെ തോക്കില്‍നിന്നാണ് വെടിയുതിര്‍ന്നതെന്നു കണ്ടെത്തിയിരുന്നു.

വിമാനത്താവളത്തിന്റെ വിഐപി ഗേറ്റിനു സമീപം ഫയര്‍സര്‍വീസ് ഉദ്യോഗസ്ഥരും സിഐഎസ്എഫുകാരും ഏറ്റുമുട്ടുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. എട്ടു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ, ഡ്യൂട്ടി തടസപ്പെടുത്തി എന്നീ കുറ്റങ്ങളാണ് എട്ടുപേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here