ലുധിയാനയിൽ വിഷവാതകം ശ്വസിച്ച് ആറു പേർ മരിച്ചു; 100 പേർ ആശുപത്രിയിൽ

ലുധിയാന: ലുധിയാനയിൽ വിഷവാതകം ശ്വസിച്ച് ആറു പേർ മരിച്ചു. ടാങ്കർ ലോറിയിൽ നിന്ന് ചോർന്ന അമോണിയ വാതകം ശ്വസിച്ചാണ് മരണം. സംഭവത്തിൽ 100ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ലുധിയാനയിൽ നിന്ന് 25 കിലോമീറ്റർ അകലെ ദ്രോഹ ബൈപ്പാസ് റോഡിലാണ് സംഭവം. ഫ്‌ളൈ ഓവറിന് കീഴെ ടാങ്കർ കുടുങ്ങിയതാണ് വാതകചോർച്ചയ്ക്ക് കാരണമായതെന്നാണ് നിഗമനം.

ശ്വാസതടസ്സം നേരിട്ടവരെ ലുധിയാന, ഖാന, ദ്രോഹ എന്നിവിടങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലുധിയാനയിൽ നിന്ന് ഗുജറാത്ത് ഭാഗത്തിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാതക ചോർച്ച തടയാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നും സമീപപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News