സന്ദേശങ്ങളിലെ അക്ഷരങ്ങളുടെ എണ്ണം 140 എന്ന പരിധി ട്വിറ്റർ നീക്കുന്നു

ന്യൂയോർക്ക്: ഡയറക്ട് മെസേജുകളിൽ ഉപയോഗിക്കുന്ന അക്ഷരങ്ങളുടെ എണ്ണം 140 എന്ന പരിമിതി എടുത്തുകളയാൻ ട്വിറ്ററിന്റെ തീരുമാനം. മാറ്റം വരുത്താനുള്ള നിർദ്ദേശങ്ങൾ നൽകാൻ ഡെവലപ്പേഴ്‌സിനോട് ട്വിറ്റർ കമ്മ്യൂണിറ്റിയിലെ ബ്ലോഗ് പോസ്റ്റിൽ ആവശ്യപ്പെട്ടു.

വലിയ സന്ദേശങ്ങൾ അയ്ക്കുമ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് പുതിയ നടപടിയെന്നും അതേസമയം, ട്വീറ്റ് ചെയ്യുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന പരമാവധി വാക്കുകളുടെ എണ്ണം 140 ആയി തുടരുമെന്നും കമ്പനി അറിയിച്ചു. എന്നാൽ എന്ന് മുതലാണ് പുതിയ സംവിധാനം നിലവിൽ വരുകയെന്ന് ട്വിറ്റർ വെളിപ്പെടുത്തിയിട്ടില്ല.

ഏപ്രിൽ മുതലാണ് ട്വീറ്റുന് പുറമെ സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നതിനുള്ള സൗകര്യം ട്വിറ്റർ ഒരുക്കിയത്. ഫോളോ ചെയ്യാത്ത ഉപഭോക്താക്കൾക്ക് പരസ്പരം ആശയ വിനിമയം നടത്താനുള്ള മാർഗം എന്ന നിലയിലായിരുന്നു ഇത്. തീരുമാനം വിജയിച്ചെങ്കിലും പരമാവധി വാക്കുകളുടെ എണ്ണം ബുദ്ധിമുട്ടായി നിലനിന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News