സൂട്ടോപ്യ ട്രെയ്‌ലര്‍ വൈറലാകുന്നു

വാള്‍ട്ട് ഡിസ്‌നിയുടെ 55-ാമത് അനിമേഷന്‍ ചിത്രമായ സൂട്ടോപ്യയുടെ ട്രെയ്‌ലര്‍ വൈറലാകുന്നു. മനുഷ്യരെ പോലെ ജീവിക്കുന്ന സുട്ടോപ്യയിലെ മൃഗങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ 25 ലക്ഷപേരാണ് കണ്ടത്.
ഫ്രോസണ്‍,ബോള്‍ട്ട് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ബൈറിന്‍ ഹാര്‍വേള്‍ഡും അനിമേഷന്‍ ഡയറക്ടര്‍ റിച്ച് മൂറുമാണ് സൂട്ടോപ്യയുടെ സംവിധായകര്‍. പ്രശസ്ത ഹോളീവുഡ് താരങ്ങളായ ജെയ്‌സണ്‍ ബാറ്റ്മാനും ജെനിഫര്‍ ഗോഡ്‌വിന്നുമാണ് ചത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.
അടുത്ത വര്‍ഷം മാര്‍ച്ച് 16ന് ചിത്രം പുറത്തിറങ്ങും. ത്രീഡിയിലും റിയല്‍ഡി ത്രീഡിയിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ടായിരത്തി പതിമൂന്നിലാണ് ചിത്രത്തെക്കുറിച്ച് ഡിസ്‌നി ആദ്യമായി വാര്‍ത്ത പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News