ദിൽവാലേ സെറ്റിൽ നിന്ന് ഷാരൂഖും കജോളും; ചിത്രങ്ങൾ പുറത്ത്

ചെന്നൈ എക്‌സ്പ്രസിന് ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രമായ ദിൽവാലേയുടെ സെറ്റിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്. ഷാരൂഖ് ട്വിറ്ററിലൂടെയാണ് കജോളിനും രോഹിതിനുമൊപ്പമുള്ള ചിത്രം പുറത്ത് വിട്ടത്. ബൾഗേറിയയിലെ സെറ്റിൽ നിന്നുള്ള ചിത്രമാണ് ഷാരൂഖ് പുറത്ത് വിട്ടത്.

വർഷങ്ങൾക്ക് ശേഷം കജോളും കിംഗ് ഖാൻ ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദിൽവാലേ. 2010ൽ റിലീസ് ചെയ്ത മൈ നെയിം ഇസ് ഖാനാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. ഇരുവരും ഒന്നിക്കുന്നതോടെ ഡിഡിഎൽജെ മാജിക് വീണ്ടും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുതാരങ്ങളുടെയും ആരാധകർ. ക്രിസ്തുമസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വരുൺ ധവാൻ, കബീർ ബേദി, വിനോദ് ഖാന്ന, ജോണി ലിവർ, സഞ്ജയ് മിശ്ര, മുരളി ശർമ്മ, മുകേഷ് തിവാരി തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാനവേഷങ്ങളിലെത്തുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രോഹിത്ത് ഷെട്ടിയും ഗൗരി ഖാനുമാണ് ചിത്രം നിർമ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel