മാണിക്കെതിരെ കുറ്റപത്രമില്ലെങ്കില്‍ കോടതിയെ സമീപിക്കും: കോടിയേരി

തൃശൂര്‍: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരേ കുറ്റപത്രമില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റപത്രം നിലനില്‍ക്കുമോ എന്ന് തീരുമാനിക്കേണ്ടതു കോടതിയാണെന്നും കോടിയേരി തൃശൂരില്‍ പറഞ്ഞു. ജാതി മത സംഘടനകള്‍ സമ്പന്ന വര്‍ഗത്തിന്റെ കൈയിലാണെന്നും എസ്എന്‍ഡിപി ശ്രീനാരായണീയ മൂല്യങ്ങളില്‍നിന്നു വ്യതിചലിച്ചെന്നും അദ്ദേഹം പറഞ്ഞു. വ

വിജിലന്‍സ് എഡിജിപി കോടതി ചമയരുത്. ദര്‌ബേഷ് സാഹിബ് എന്നും യുഡിഎഫിനു വേണ്ടി കേസുകള്‍ അട്ടിമറിക്കുന്നയാളാണ്. ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനായി അട്ടിമറി നടത്താനുള്ള ദര്‍ബേഷ് സാഹിബിന്റെ നീക്കം അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News