കരിപ്പൂര്‍ അക്രമം: 100 സിഐഎസ്എഫുകാരെ സ്ഥലംമാറ്റി; സിതാറാം ചൗധരിക്കെതിരെ നരഹത്യാക്കേസ്

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമവുമായി ബന്ധപ്പെട്ട് 100 കേന്ദ്ര വ്യവസായ സംരക്ഷണ സേനാംഗങ്ങളെ കരിപ്പൂരില്‍നിന്നു സ്ഥലം മാറ്റി. കരിപ്പൂരില്‍നിന്നു ബംഗളുരുവിലേക്കാണ് സ്ഥലം മാറ്റിയത്. സിഐഎസ്എഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയവരെയാണ് ഇന്നു രാവിലെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റ ഉത്തരവ് ഇവര്‍ക്കു കൈമാറി. പൊതുമുതല്‍ നശിപ്പിച്ചതിന് 25 സിഐഎസ്എഫ് ജവാന്‍മാക്കെതിരെയും കേസെടുക്കും.

അതിനിടെ, വെടിയേറ്റു സിഐഎസ്എഫ് ജവാന്‍ എസ് എസ് യാദവ് കൊല്ലപ്പെട്ട സംഭവത്തില്‍ തോക്കു കൈവശം വച്ചിരുന്ന എസ്‌ഐ സിതാറാം ചൗധരിയുടെ പേരില്‍ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ രണ്ടു ദിവസമായി പുറത്തുവന്ന സിസിടിവി, കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചൗധരിക്കെതിരേ കേസെടുത്തത്. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജായാല്‍ ഉടന്‍ ചൗധരിയെ അറസ്റ്റ് ചെയ്യും.

ചൗധരിയുടെ കൈയിലിരുന്ന 9എംഎം പിസ്റ്റളില്‍നിന്നുള്ള ബുള്ളറ്റേറ്റാണ് യാദവ് മരിച്ചതെന്നു വ്യക്തമായിരുന്നു. തോക്ക് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ തട്ടിപ്പറിച്ചു യാദവിനെ വെടിവയ്ക്കുകയായിരുന്നെന്നാണ് സിഐഎസ്എഫിന്റെ വാദമുണ്ടായിരുന്നത്. എന്നാല്‍ ഇതു തെറ്റാണെന്ന് ഇന്നലെ പുറത്തുവന്ന ൃശ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിലെ വിഐപി ഏരിയയില്‍ വച്ചുണ്ടായ വെടിവയ്പിനു ശേഷം ചൗധരി തന്നെ മറ്റുള്ളവര്‍ക്കു നേരേ തോക്കുചൂണ്ടുന്നതായാണ് വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു കാര്‍ഗോ വിമാനത്തിന്റെ കാമറയില്‍ പതിഞ്ഞത്.

തൃശൂര്‍ റേഞ്ച് ഐജി കൂടി പങ്കെടുത്ത ഉന്നത പൊലീസ് യോഗത്തിലാണ് സിതാറാം ചൗധരിക്കെതിരേ കേസെടുക്കാന്‍ തീരുമാനമായത്. കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അക്രമമുണ്ടായ ഭാഗം സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News