എയർ ഇന്ത്യയുടെ ഊണിൽ പല്ലി; യാത്രക്കാർ ഭക്ഷണം ബഹിഷ്‌കരിച്ചു

ദില്ലി: എയർ ഇന്ത്യാ വിമാനത്തിൽ വിതരണം ചെയ്ത പ്രത്യേക ഊണിൽ പല്ലിയെ കണ്ടെത്തിയത് പ്രതിഷേധത്തിനിടയാക്കി. വ്യാഴാഴ്ച്ച ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ഐഎൽ 111 നമ്പർ വിമാനത്തിൽ വിതരണം ചെയ്ത് ഊണിലാണ് പല്ലിയെ കണ്ടെത്തിയത്.

സംഭവം അറിഞ്ഞയുടനെ ജീവനക്കാർ ഭക്ഷണം മാറ്റി നൽകി. എന്നാൽ മറ്റു യാത്രക്കാർ ഭക്ഷണം കഴിക്കാൻ തയ്യാറായില്ല. സംഭവത്തെ തുടർന്ന് യാത്രക്കാർ എയർഇന്ത്യ അധികൃതർക്ക് പരാതി നൽകി. എന്നാൽ വിഷയത്തിൽ എയർഇന്ത്യയിൽ നിന്ന് ഇതുവരെ ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് യാത്രക്കാരൻ പറഞ്ഞു. വിഷയം സോഷ്യൽമീഡിയയിലും സജീവചർച്ചകൾക്കാണ് വഴിവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here