ആൽബർട്ട് ഐൻസ്റ്റിൻ എഴുതിയ കത്തുകൾ ലേലത്തിന് പോയത് 4,20,000 ഡോളറിന് (ഏകദേശം രണ്ടര കോടി രൂപ). അറ്റോമിക് ബോംബുകളെ കുറിച്ച് മകന് അയച്ച കത്തിന് 62,500 ഡോളറാണ് ലേലത്തിൽ ലഭിച്ചത്. ഐൻസ്റ്റിന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന 27 കത്തുകളാണ് വ്യാഴാഴ്ച്ച ലേലം ചെയ്തത്.
ടൈപ്പ്‌റൈറർ ഉപയോഗിച്ചും കൈ ഉപയോഗിച്ചുമെഴുതിയ ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിലുള്ള കത്തുകളാണ് ലേലത്തിന് വച്ചത്. 1940കളിൽ ദൈവത്തെ കുറിച്ച് എഴുതിയ രണ്ട് കത്തുകൾക്ക് യഥാക്രമം 28,125 ഡോളറും 34,375 ഡോളറുമാണ് ലഭിച്ചത്. നാസിസത്തെ കുറിച്ചും കുടുംബകാര്യങ്ങളും രേഖപ്പെടുത്തിയ കത്തുകളാണ് മറ്റുള്ളവ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here