മെല്‍ബണ്‍: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മാരക ബോംബ് നിര്‍മിച്ചക്കുന്നതായി റിപ്പോര്‍ട്ട്. ഇറാഖിലെയും സിറിയയിലെയും കൈവശപ്പെടുത്തിയ പട്ടങ്ങളിലെ ആശുപത്രികളിലും പരീക്ഷണശാലകളില്‍നിന്നും ശേഖരിച്ച റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് മാരക പ്രഹരശേഷിയുള്ള ബോംബ് നിര്‍മിച്ചതായാണ് ലോകത്തെ വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നത്. ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മാരക പ്രഹരശേഷിയുള്ള ബോംബ് നിര്‍മിക്കുകയാണ് ഐഎസിന്റെ ലക്ഷ്യമെന്നു ദാബിഖ് എന്ന മുഖമാസികയില്‍ ഐഎസ് വ്യക്തമാക്കിയിരുന്നു. ഈ ബോംബ് ഉപയോഗിച്ച് അമേരിക്കയെ ആക്രമിക്കുകയാണ് ലക്ഷ്യമെന്നും ഐഎസ് വ്യക്തമാക്കുന്നു. പാകിസ്താനില്‍നിന്ന് അണുബോംബ് സ്വന്തമാക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഐഎസിന്റെ പുതിയ അവകാശവാദം.
വിഷവാതകം പരത്തുന്ന ആയുധങ്ങളും ഐഎസ് നിര്‍മിക്കാനുള്ള സാധ്യതയേറെയാണ്. കൈവശപ്പെടുത്തിയ പട്ടണങ്ങളിലെ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുണ്ടായിരുന്ന പണം ഐഎസ് കവര്‍ന്നിട്ടുണ്ട്. ഇറാഖിലും സിറിയയിലും റമദാനോട് അനുബന്ധിച്ച് ഐഎസ് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വെളിപ്പെടുത്തി.
Get real time update about this post categories directly on your device, subscribe now.
Discussion about this post