നിങ്ങൾക്ക് പറ്റുമോ ഇങ്ങനെ ചെയ്യാൻ; ബെല്ലി ബട്ടൺ ചലഞ്ച് സോഷ്യൽമീഡിയയിൽ തരംഗമാകുന്നു

റൈസ് ബക്കറ്റ്, ഐസ് ബക്കറ്റ് ചലഞ്ചുകൾക്ക് ശേഷം വീണ്ടുമൊരു ചലഞ്ച് സോഷ്യൽമീഡിയയിൽ വൈറലാകുന്നു. യുവതിയുവാക്കൾക്കിടയിൽ ഫിറ്റ്‌നസ് ബോധം വളർത്തുക എന്ന ലക്ഷ്യവുമായാണ് ബെല്ലിബട്ടൺ ചലഞ്ച് പ്രചരിക്കുന്നത്. കൈ ശരീരത്തിന് പുറകിലേക്ക് വളച്ച് പുക്കിളിൽ തൊടുക എന്ന ചലഞ്ചാണ് ബെല്ലിബട്ടൺ മുന്നോട്ട് വയ്ക്കുന്നത്. മറുകൈ കൊണ്ട് സെൽഫി എടുത്ത് സോഷ്യൽമീഡിയിൽ പോസ്റ്റ് ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്നു.

ചൈനയിലെ സോഷ്യൽമീഡിയ സൈറ്റായ വെയ്‌ബോ വഴിയാണ് ബെല്ലിബട്ടൺ ചലഞ്ച് ആരംഭിച്ചത്. വെയ്‌ബോയിലൂടെ വളരെ പെട്ടെന്ന് പ്രചരിച്ച ചലഞ്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്.

fail你们反手摸肚脐是怎么做到的!为什么我不可以 #反手摸肚脐 #failure

A photo posted by mengyu.Xu (@yesssayy) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here