സുരക്ഷിതമല്ലാത്ത ഭക്ഷണം: അമേരിക്ക ഒരു മാസത്തിനിടെ മടക്കിയത് 2100 ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍

കൊല്‍ക്കത്ത: ഒരു വര്‍ഷത്തിനിടെ അമേരിക്ക മടക്കിയത് ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങളുടെ 2100 ബാച്ചുകള്‍.ബ്രിട്ടാനിയയും ഹാല്‍ദിറാമും അടക്കമുള്ള കമ്പനികളുടെ ഉല്‍പന്നങ്ങളാണ് അമേരിക്ക സുരക്ഷിതത്വമില്ലെന്നു കണ്ടെത്തി മടക്കിയത്. ഭക്ഷണം, പേഴ്‌സണല്‍ കെയര്‍, ആരോഗ്യ മേഖലയിലെ ഉല്‍പന്നങ്ങള്‍ക്കാണ് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്. നെസ്‌ലേ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഹെയിന്‍സ് ഇന്ത്യ എന്നിവയുടേതാണ് മറ്റു ഭൂരിപക്ഷം ഉല്‍പന്നങ്ങളും.

ലേബലിംഗ് പ്രശ്‌നങ്ങള്‍, ശുചിയല്ലാത്ത സാഹചര്യത്തിലെ നിര്‍മാണം, പരിധിയിലും കവിഞ്ഞ കീടനാശിനിയുടെ അംശം തുടങ്ങിയ കാരണങ്ങളാലാണ് ഇറക്കുമതിചെയ്‌തെത്തിയ ഉല്‍പന്നങ്ങള്‍ അമേരിക്ക മടക്കിയത്. അമേരിക്ക തെറ്റിദ്ധാരണ മൂലമാണ് നടപടിയെടുത്തതെന്നാണ് കമ്പനികളുടെ വിശദീകരണം.

മാഗി നിരോധിക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങളുടെ പരിശോധന കര്‍ക്കശമാക്കാന്‍ കഴിഞ്ഞദിവസം അമേരിക്കന്‍ എഫ്ഡിഎ തീരുമാനിച്ചിരുന്നു. ഹാല്‍ദിറാമിന്റെ ഫ്രൈഡ് സ്‌നാക്‌സ് ഇനത്തില്‍ 53 എണ്ണമാണ് കഴിഞ്ഞ മാസം മടക്കിയത്. അളവില്‍ കവിഞ്ഞ കീടനാശിനിയുടെ അംശം കണ്ടെത്തിയതായിരുന്നു കാരണം. ഉരുളക്കിഴങ്ങു വറവ്, മധുരപലഹാരങ്ങള്‍ എന്നിവയാണ് മടക്കിയവയില്‍ ഭൂരിഭാഗവും.

അനധികൃത കയറ്റുമതിക്കാര്‍ അയച്ച സാധനങ്ങളാണ് മടക്കിയതെന്നാണ് വിവിധ കമ്പനികളുടെ പ്രതികരണം. മടങ്ങിവന്നവ അമേരിക്കയിലേക്കായി നിര്‍മിച്ചവയയായിരുന്നില്ലെന്നും ഹാല്‍ദിറാം ഡയറക്ടര്‍ എ കെ ത്യാഗി പറഞ്ഞു. ഇത്തരത്തില്‍ ഭക്ഷ്യസാധനങ്ങള്‍ മടക്കി അയക്കുന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും ഗുജറാത്തിലെ അമുല്‍ ഡയറി പ്രോഡക്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News