മിശ്രവിവാഹത്തിനെതിരെ ഇടുക്കി ബിഷപ്പ്; ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ടു ലൗ ജിഹാദെന്ന് മാര്‍ ആനിക്കുഴിക്കാട്ടില്‍

കാഞ്ഞിരപ്പള്ളി: കേരളത്തില്‍ ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ട് ലൗ ജിഹാദെന്ന് ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സിലിന്റെ പരിപാടിയിലാണ് ബിഷപ്പിന്റെ പരാമര്‍ശം. മിശ്രവിവാഹം തടയണമെന്നും അദ്ദേഹം പറഞ്ഞു.

മിശ്രവിവാഹം ക്രൈസ്തവ വിശ്വാസത്തിന് എതിരാണ്. കത്തോലിക്കാ പെണ്‍കുട്ടികളെ ലൗജിഹാദ് വഴി തട്ടിക്കൊണ്ടുപോവുകയാണ്. എസ്എന്‍ഡിപിയുടെ നിഗൂഢ അജന്‍ഡയില്‍ പെണ്‍കുട്ടികളെ വീഴ്ത്തുകയാണ്. ഇവ പെണ്‍കുട്ടികളെ വഴി തെറ്റിക്കുകയാണ്. മിശ്രവിവാഹം ക്രൈസ്തവ വിവാഹത്തിന്റെയും വിശ്വാസത്തിന്റെയും തനിമ നഷ്ടപ്പെടുത്തുന്നു.

18വയസുവരെ വളര്‍ത്തിയ പെണ്‍കുട്ടികള്‍ വിശ്വാസം വലിച്ചെറിഞ്ഞ് അന്യമതസ്ഥരുടെ കൂടെ പോകുന്നു. മുസ്ലിം, ഹിന്ദു യുവാക്കള്‍ക്കൊപ്പം ക്രൈസ്തവ പെണ്‍കുട്ടികള്‍ പോകുന്നത് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും ബിഷപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News