ജനനേന്ദ്രിയം മാറ്റിവച്ച യുവാവ് അച്ഛനാകുന്നു

കേപ്ടൗണ്‍: ലോകത്താദ്യമായി ജനനേന്ദ്രിയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ആള്‍ പിതാവാകാന്‍ ഒരുങ്ങുന്നതായി ഡോക്ടര്‍മാര്‍. 22 വയസുകാരനായ ഇയാളെ ശസ്ത്രക്രിയക്കു വിധേയനാക്കിയ ഡോക്ടറാണ് ഇക്കാര്യം പുറത്തുവിട്ടത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു ശസ്ത്രക്രിയ. സുന്നത്ത് കര്‍മത്തിനിടയിലാണ് യുവാവിന്റെ ലിംഗം അറ്റുപോയത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലുള്ള ടൈഗര്‍ബെര്‍ഗ് ആശുപത്രിയിലായിരുന്നു ഒമ്പതു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. വച്ചുപിടിപ്പിച്ച ലിംഗം യുവാവിന്റെ ശരീരവുമായി ചേരുന്നുണ്ടോ എന്നു പരിശോധിച്ചശേഷം ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് ഡോക്ടര്‍മാര്‍ വിവരം ലോകത്തെ അറിയിച്ചത്.

നേര്‍ത്ത രക്തക്കുഴലുകള്‍ തുന്നിച്ചേര്‍ക്കുന്ന അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് വൈദ്യശാസ്ത്രത്തിന് അപ്രാപ്യമായ നേട്ടം ഡോക്ടര്‍മാര്‍ നേടിയത്. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മൂത്രമൊഴിക്കാന്‍ യുവാവ് സജ്ജനായി. ഇതോടെ വിവരം പുറം ലോകത്തെ അറിയിച്ചു. ശസ്ത്രക്രിയക്കു ശേഷം അഞ്ചാഴ്ച കഴിഞ്ഞപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും സാധിച്ചെന്നും ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ആന്‍േ്രഡ വാന്‍ ഡേര്‍ മെര്‍വേ വ്യക്തമാക്കി.

സാധാരണ ലൈംഗിക ബന്ധത്തിന് യുവാവ് സജ്ജനായതിനാല്‍ കാമുകി ഗര്‍ഭിണിയായതില്‍ അവിശ്വാസമൊന്നുമില്ലെന്നും കുട്ടിയുണ്ടാകുമ്പോള്‍ പിതൃത്വം പരിശോധിക്കണമെന്ന് ഉയരുന്ന വാദം അംഗീകരിക്കേണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കുട്ടിയുടെ പിതൃത്വം പരിശോധിക്കേണ്ടതാണെന്ന വാദമുയര്‍ന്നിരുന്നു. ഓരോ വര്‍ഷവും സുന്നത്ത് കര്‍മത്തിലെ അശാസ്ത്രീയ രീതികള്‍ മൂലം നൂറുകണക്കിന് യുവാക്കള്‍ക്കാണ് ദക്ഷിണാഫ്രിക്കയില്‍ ലിംഗം നഷ്ടമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel