ഇന്ത്യയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നു പാക് സൈനിക മേധാവി

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നു പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളിലൂടെ മേഖലയില്‍ ഇന്ത്യ അസ്ഥിരത സൃഷ്ടിക്കുകയാണെന്നും പാകിസ്താന്‍ ആരോപിച്ചു. ലോകമാകെ പാകിസ്താന് സുരക്ഷാ ഭീഷണിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ നേവല്‍ അക്കാദമിയിലെ പാസിംഗ് ഔട്ടില്‍ സംസാരിക്കുകയായിരുന്നു സൈനിക മേധാവി. എതു രാജ്യവുമായും സമാധാനം സ്ഥാപിക്കാന്‍ പാകിസ്ഥാന്‍ ഒരുക്കമാണ്. പക്ഷേ, അതു പാകിസ്താന്റെ ദേശീയ താല്‍പര്യങ്ങള്‍ ഹനിച്ചുകൊണ്ടാവില്ല. പാകിസ്താന്റെ കണ്ണില്‍ ആരും ശത്രുക്കളല്ല എന്നു പ്രസ്താവിച്ചതിന് മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് റഹീലിന്റെ പുതിയ പ്രസ്താവന.

പാകിസ്താന്റെ ദേശീയത എന്തു വില കൊടുക്കും നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യും. ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്നതാണ്. തീവ്രവാദം അമര്‍ച്ച ചെയ്യണമെന്നതു പാകിസ്താന്റെ ദേശീയ താല്‍പര്യമാണ്. അതിന് എന്തുവില കൊടുത്തും ശ്രമിക്കുമെന്നും ജനറല്‍ റഹീല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News