അരുവിക്കരയില്‍ 16 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് 16 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നു പൂര്‍ത്തിയായതോടെയാണിത്. സ്വതന്ത്ര സ്ഥാനാര്‍ഥി അന്‍സാരി ഇന്നു പത്രിക പിന്‍വലിച്ചത്. എട്ടു പേര്‍ സ്വതന്ത്രരാണ്.

സിപിഐഎം സ്ഥാനാര്‍ഥി എം വിജയകുമാര്‍, യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന്‍, ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ എന്നിവരാണ് പ്രമുഖരായ സ്ഥാനാര്‍ഥികള്‍. പിഡിപി സ്ഥാനാര്‍ഥിയായി പൂന്തുറ സിറാജും പി സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ കെ ദാസും മത്സരരംഗത്തുണ്ട്.

കഴിഞ്ഞദിവസം പത്രികകളുടെ സൂക്ഷ്മപരിശോധനാ വേളയില്‍ ഡമ്മി സ്ഥാനാര്‍ഥികളുടെയും തമിഴ്‌നാട്ടില്‍നിന്നു പത്രിക സമര്‍പ്പിച്ച ജയപ്രകാശിന്റെയും പത്രികകള്‍ തള്ളിയിരുന്നു. പതിനാറു സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ള സാഹചര്യത്തില്‍ രണ്ടു വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ്. 27 ന് നടക്കുന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ മുപ്പതിനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel