ബംഗളുരു: ബംഗളുരുവില്‍ ഐടി എന്‍ജിനീയറെ കൊന്നു തടാകത്തില്‍ തള്ളിയത് സ്വാതന്ത്ര്യം ലഭിക്കാതിരുന്നതിനാലാണെന്ന് അറസ്റ്റിലായ ഭാര്യ ശില്‍പ റെഡ്ഡി. തനിക്കു ജീവിക്കണമെങ്കില്‍ ഭര്‍ത്താവിനെ കൊന്നേ പറ്റൂ എന്നതായിരുന്നു അവസ്ഥയെന്നും ചോദ്യം ചെയ്യലില്‍ മുപ്പത്തിരണ്ടകാരിയായ ശില്‍പ പൊലീസിനോടു പറഞ്ഞു. തനിക്കു വീണ്ടും പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, അത് അനുവദിച്ചില്ല. ഷോപ്പിംഗിനും പുറത്തുനിന്നു ഭക്ഷണം കഴിക്കാനും സിനിമയ്ക്കുപോകാനും എന്തിനു ഉറക്കെയൊന്നു ചിരിക്കാന്‍ പോലും ഭര്‍ത്താവ് കേശവ റെഡ്ഢി സമ്മതിച്ചിരുന്നില്ലെന്നും ശില്‍പ പൊലീസിനോടു ക്ുറ്റം സമ്മതിച്ചു വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് മുപ്പത്താറു വയസുകാരനായ കേശവറെഡ്ഢി കഴുത്തറുത്തു കൊല്ലപ്പെട്ടത്. കേശവറെഡ്ഢി ഒരു സാഡിസ്റ്റായിരുന്നു. സംഭവദിവസം താന്‍ ആര്‍ത്തവകാലത്തായിരുന്നു. രാത്രിയില്‍ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചു. താന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. കുറച്ചു കഴിഞ്ഞു വീണ്ടും നിര്‍ബന്ധിച്ചു. അപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പിന്നീട് താന്‍ അഭിനയിക്കുകയായിരുന്നു. ഭര്‍ത്താവിനായി ജൂസ് ഉണ്ടാക്കി. അവില്‍ ഗുളിക പൊടിച്ചിട്ടു നല്‍കി. ഇതു കഴിച്ചു കുറച്ചുകഴിഞ്ഞപ്പോള്‍ കേശവ് മയക്കം പിടിച്ചു. ഈ സമയം, വീട്ടിലുണ്ടായിരുന്ന ഒരു തടിക്കഷ്ണം കൊണ്ടു കേശവിന്റെ തലയ്ക്കടിച്ചു. അതിനുശേഷം കഴുത്തറക്കുകയായിരുന്നുവെന്നു ശില്‍പ പറഞ്ഞു.
പിന്നീട് കസിനായ വാസുദേവ റെഡ്ഡിയെ വിളിച്ചു കാര്യം പറഞ്ഞു. വസുദേവ വന്ന ശേഷം രണ്ടു പേരും കൂടി കേശവയുടെ തലയ്ക്കടിച്ചു മരണം ഉറപ്പാക്കി. സംഭവമറിഞ്ഞ് ശില്‍പയുടെ പിതാവ് എഴുന്നേറ്റു. അദ്ദേഹമാണ് മൃതദേഹം ഉപേക്ഷിക്കാന്‍ പറഞ്ഞത്. തുടര്‍ന്ന് കേശവയെ പുതിയ പാന്റും ഷര്‍ട്ടും ധരിപ്പിച്ചു. ഡെറ്റോള്‍ ഉപയോഗിച്ചു മുഖത്തെ രക്തപ്പാടുകളൊക്കെ തുടച്ചുകളഞ്ഞു. തുടര്‍ന്നു മൂന്നു പേരും ചേര്‍ന്നു മൃതദേഹം കാറിലാക്കി കോളാര്‍ ജില്ലയിലെ ശ്രീനിവാസ പുരയിലേക്കു പോയി. ഇവിടെയുള്ള തടാകത്തില്‍ മൃതദേഹം തള്ളുകയായിരുന്നു. തനിക്കു വസുദേവുമൊന്നിച്ചു ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും താനും വസുദേവും തമ്മില്‍ യാതൊരു വഴിവിട്ട ബന്ധവുമില്ലെന്നും ശില്‍പ പറഞ്ഞു.
അപമാനവും പീഡനവും സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ശില്‍പയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരും താമസിച്ചിരുന്ന ബാനസവാടിയിലെ വീട്ടിലെത്തി പൊലീസ് തെളിവെടുത്തു. കേശവയെ കൊല്ലാനുപയോഗിച്ച നാലു തടിക്കഷ്ണങ്ങള്‍ കണ്ടെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here