ഇന്നസെന്റ് ‘ടോണിക്കുട്ട’ന് വേണ്ടി ഒരിക്കൽ കൂടി പാടി; അഴകാന നീലി വരും.. വരു പോലെ ഓടി വരും

‘അഴകാന നീലി വരും.. വരു പോലെ ഓടി വരും എന്നാടി പോലെ വരും ടോണിക്കുട്ടാ..’ മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു ഗാനമാണിത്. നമ്പർ 20 മദ്രാസ് മെയിലിലെ ഈ ഗാനം ഒരിക്കൽ കൂടി ഇന്നസെന്റ് ഓർമ്മിച്ചെടുത്തു. മോഹൻലാൽ നായകനായി അഭിനയിക്കുന്ന കനലിന്റെ സെറ്റിൽ വച്ചാണ് ഇന്നസെന്റ് ടോണിക്കുട്ടന് വേണ്ടി ഗാനം ഒരിക്കൽ കൂടി ആലപിച്ചത്.

ആ പഴയപ്പാട്ട് ഒന്നു കൂടി പാടണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടതിന് തുടർന്നാണ് താൻ അഴകാന നീലിമയിൽ ആലപിച്ചതെന്ന് ഇന്നസെന്റ് പറയുന്നു. ദ കംപ്ലീറ്റ് ആക്ടറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇന്നസെന്റിന്റെ സംഭാഷണമടക്കം പാട് പോസ്റ്റ് ചെയ്തത്.

മോഹൻലാലിനൊപ്പം മമ്മൂട്ടിയും സുപ്രധാനവേഷത്തിലെത്തിയ ചിത്രം ജോഷിയാണ് സംവിധാനം ചെയ്തത്. 1990ലാണ് ആക്ഷൻ കോമഡി ചിത്രമായ നമ്പർ 20 മദ്രാസ് മെയിൽ റിലീസ് ചെയ്തത്. മണിയൻപിള്ള രാജു, ജഗദീഷ്, അശോകൻ, എംജി സോമൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ടീസ്ര കൌൺ എന്ന പേരിൽ മിഥുൻ ചക്രവർത്തി നായകനായി ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിച്ചിട്ടുണ്ട്. ഒരു ട്രെയിൻ യാത്രക്കിടയിൽ അരങ്ങേറുന്ന കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News