കത്രീനക്കൊപ്പം അഭിനയിക്കാൻ താൽപര്യമില്ല; സൽമാൻ ഏഴു കോടിയുടെ പരസ്യം ഒഴിവാക്കി

കത്രീനാ കൈഫിനൊപ്പം അഭിനയിക്കാൻ താൽപര്യമില്ലാത്തതിനാൽ ബോളിവുഡ് താരം സൽമാൻ ഖാൻ പരസ്യചിത്രത്തിൽ നിന്ന് ഒഴിവായി. ഏഴു കോടിയുടെ പരസ്യമാണ് സൽമാൻ വേണ്ടെന്ന് വച്ചത്. മാനസികമായ ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ടാണ്, മുൻകാമുകി കൂടിയായ കത്രീനക്കൊപ്പം അഭിനയിക്കുന്നതിൽ നിന്ന് സൽമാൻ പിൻമാറിയതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കത്രീനയും രൺബീർ കപൂറും തമ്മിലുള്ള പ്രണയബന്ധം പുറത്ത് വന്ന സമയത്ത് താരത്തിന്റെ തീരുമാനത്തെ അംഗീകരിച്ച് കൊണ്ടാണ് സൽമാൻ പ്രതികരിച്ചത്. കത്രീനയെ താൻ ബഹുമാനിക്കുന്നുണ്ടെന്നും അവർ നല്ലൊരു സുഹൃത്താണെന്നുമാണ് സൽമാൻ അഭിപ്രായപ്പെട്ടിരുന്നത്. ഭൂതക്കാലത്ത് ജീവിക്കാൻ തനിക്ക് താൽപര്യമില്ലെന്നും സൽമാൻ പറഞ്ഞിരുന്നു. സിനിമയിലും പരസ്യങ്ങളിലും ഒന്നിക്കാൻ താൽപര്യമില്ലെങ്കിലും ഇരുവരും നിരവധി വേദികളിൽ പിന്നീടും ഒന്നിച്ചിരുന്നു.

സൽമാൻ ചിത്രമായ ബജ്‌രംഗി ഭായ്ജാനിൽ നായികയായി ആദ്യം തീരുമാനിച്ചത് കത്രീനാ കൈഫിനെയായിരുന്നു. എന്നാൽ സൽമാന്റെ അതൃപ്തി കണക്കിലെടുത്ത് റോൾ കരീന കപൂറിന് നൽകുകയായിരുന്നു. പുതിയ സൽമാൻ ചിത്രമായ സുൽത്താനിലും കത്രീനയുടെ പേരായിരുന്നു ആദ്യം ഉയർന്ന് കേട്ടിരുന്നത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന സുൽത്താനിൽ നിന്ന് കങ്കണാ റണാവത്തും പിൻമാറിയിരുന്നു. വിശാൽ ഭരദ്വാജിന്റെ പുതിയ ചിത്രമായ റങ്കൂണിന്റെ തിരക്കിലായതിനാലാണ് ഓഫർ നിരസിച്ചതെന്നാണ് കങ്കണയുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News