പ്രേമം തമിഴിൽ; നായകനായി ധനൂഷ്

തീയേറ്ററുകളിൽ നിറഞ്ഞോടുന്ന അൽഫോൺസ് പുത്രൻ-നിവിൻ പോളി ചിത്രം പ്രേമത്തിന്റെ തമിഴ് പതിപ്പിൽ ധനൂഷ് നായകനാകുന്നു. പ്രമുഖ തമിഴ് ചലച്ചിത്രമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചിത്രം മലയാളത്തിൽ വൻഹിറ്റായ മാറിയതോടെ തമിഴ്, തെലുങ്കു റീമേക്കുകളെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. തമിഴ് പതിപ്പിൽ നിവിൻ പോളി തന്നെ നായകനാകുമെന്നാണ് കോടമ്പാക്കം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇന്നുമുതലാണ് ധനൂഷിനെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന വാർത്തകൾ പുറത്ത് വന്നത്. ഇതിന്റെ ചർച്ചകൾ ചെന്നൈയിൽ വച്ച് നടന്നെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം തമിഴിലും റിലീസ് ചെയ്തിരുന്നു. നേരത്തിന്റെ വിജയത്തോടെ തമിഴ് പ്രേക്ഷകർക്ക് നിവിൻ പോളി സുപരിചിതനാണെന്നും അത് കൊണ്ട് പ്രേമം തമിഴിൽ നിവിൻ തന്നെ നായകനായ മതിയെന്നുമാണ് ചർച്ചകളിൽ ഉയർന്ന അഭിപ്രായങ്ങൾ. തമിഴ്, തെലുങ്ക് പതിപ്പുകൾ അൽഫോൺസ് പുത്രൻ തന്നെയായിരിക്കും സംവിധാനം ചെയ്യുക. മലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായ് പല്ലവിയും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചനകൾ. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണങ്ങളൊന്നും അണിയറപ്രവർത്തകരിൽ നിന്നുണ്ടായിട്ടില്ല.

റിലീസ് ചെയ്ത ആഴ്ച്ചകൾക്കുള്ളിൽ തന്നെ പ്രേമം 20 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പ്രേമം റിലീസിംഗ് കേന്ദ്രങ്ങളിൽ ഇന്നും നിറഞ്ഞൊടുകയാണ്. തിരക്ക് കണക്കിലെടുത്ത് വിവിധ തീയേറ്ററുകളിൽ ഏഴു പ്രദർശനങ്ങൾ വരെ നടക്കുന്നുണ്ട്. സംവിധായകൻ അൻവർ റഷീദ് നിർമ്മിച്ച പ്രേമത്തിൽ, വിനയ് ഫോർട്ട്, മഡോണ, അനുപമ, ശബരീഷ്, ജൂഡ് ആന്റണി, രഞ്ജീപണിക്കർ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here