കോപ്പ അമേരിക്ക; അർജന്റീന- പരാഗ്വെ മത്സരം സമനിലയിൽ

കോപ്പ അമേരിക്കയിൽ അർജന്റീനയെ പരാഗ്വെ സമനിലയിൽ തളച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തിൽ പരാഗ്വെയ്‌ക്കെതിരെ അർജന്റീന 2-2 ന്റെ സമനില വഴങ്ങി. മത്സരത്തിൽ രണ്ടു ഗോളിനു പിന്നിൽ നിന്ന ശേഷമായിരുന്നു പരാഗ്വെയുടെ തിരിച്ചുവരവ്.

അർജന്റീനയ്ക്കു വേണ്ടി സെർജിയോ അഗ്വേറോ(29), ലയണൽ മെസി(36) എന്നിവർ ഗോൾ നേടി. 60 മിനിറ്റിൽ നെൽസൺ എയ്‌ഡോ വാൽഡസും 90-ാം മിനിറ്റിൽ ലൂകാസ് ബാറിയോസും പരാഗ്വെയ്ക്ക് വേണ്ടി ഗോൾ നേടി. മൂന്ന് പോയിന്റുമായി ഉറുഗ്വെയാണ് ഗ്രൂപ്പ് ബിയിൽ ഒന്നാമത്. ഒരു പോയിന്റ് വീതം നേടിയ അർജന്റീനയും പരാഗ്വെയും രണ്ടാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News