കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏകോപന സമിതി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് പ്രവർത്തനം സുഗമമായി നടത്താൻ പുതിയ പദ്ധതി. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ പ്രതിനിധികളെയും ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കരിപ്പൂർ വിമാനത്താവളത്തിൽ സംയുക്ത ഏകോപന സമിതി രൂപീകരിക്കും. കലക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

വർഷങ്ങളായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളുമെല്ലാം പരിഹരിക്കണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. വിമാനത്താവളത്തിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കമ്മറ്റിയിൽ പ്രാതിനിധ്യം നൽകും. ജില്ലാ ഭരണകൂടത്തിലെ പ്രതിനിധിയും ഏകോപന സമിതിയിലുണ്ടാവും. ഇങ്ങനെ രൂപീകരിക്കുന്ന കമ്മറ്റി സ്ഥിരം സംവിധാനമായി പ്രവർത്തിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ എൻ പ്രശാന്ത് പറഞ്ഞു.

പദ്ധതിയുടെ പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ സിഐഎസ്എഫിലെയും എയർപോർട്ടിലെ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുമായും കലക്ടർ ചർച്ച നടത്തി. കരിപ്പൂർ വിമാനത്താവളത്തിൽ നിലവിലെ സാഹചര്യം കലക്ടർ എൻ പ്രശാന്തും ഉന്നത പോലീസുദ്യോഗസ്ഥരും സന്ദർശിച്ച് വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News