ഇനി വറുതിയുടെ നാളുകൾ; ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. 47 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31 വരെ 47 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം.

ചെറുവളളങ്ങളെയും പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളെയും നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ജൂൺ ഒന്ന് മുതൽ നിരോധം പ്രഖ്യാപിച്ചെങ്കിലും കേരളമത് അത് നടപ്പാക്കിയിരുന്നില്ല. കേന്ദ്രത്തിന്റെ ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ ചെറുവള്ളങ്ങൾക്ക് 12 നോട്ടിക്കൽമൈൽ പരിധി ബാധകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here