മെയ്‌വെതറിന്റെ ഫെരാരി വിൽപ്പനയ്ക്ക്; വില 3.8 മില്യൺ ഡോളർ

ബോക്‌സിംഗ് താരം ഫ്‌ളോയിഡ് മെയ്‌വെതറിന്റെ ഫെരാരി എൻസോ സൂപ്പർ കാർ വിൽപ്പനയ്ക്ക്. 3.8 മില്യൺ ഡോളാറാണ് ഫെരാരിക്ക് ഇടിക്കൂട്ടിലെ താരം പ്രതീക്ഷിക്കുന്നത്.

ജനുവരിയിൽ 3.2 മില്യൺ ഡോളറിനാണ് മെയ്‌വെതർ കാർ വാങ്ങിയതെന്നും 194 മൈൽ ദൂരമാണ് കാർ ഓടിയതെന്നും ഓട്ടോമൊബൈൽ വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ വാഹനം വാങ്ങാനാണ് മെയ്‌വെതർ ഫെരാരി വിൽക്കുന്നതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

മെയ്‌വെതറിന്റെ ആഡംബര കാറുകളോടുള്ള പ്രണയം മുൻപം വാർത്തകളിൽ നിറഞ്ഞിരുന്നു. ലോകകായികതാരങ്ങളിൽ ഏറ്റവും കൂടുതൽ ആഡംബര കാറുകളുള്ള താരമാണ് മെയ്‌വെതർ. റോൾസ് റോയ്‌സ് ഫാന്റം മുതൽ ലമ്പോർഗിനി അവന്റഡർ എൽപി 7004 റോഡ്സ്റ്റർ വരെ മെയ്‌വെതറിന്റെ ശേഖരത്തിലുണ്ട്. എകദേശം നൂറോളം കാറുകളാണ് ഇടിതാരത്തിന്റെ കൈവശമുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News