കേരളത്തിലേക്കുള്ള വിഷപച്ചക്കറി തടയാനാവില്ല; കീടനാശിനി അംശം പരിശോധിക്കാൻ തമിഴ്‌നാട്ടിലുള്ളത് ഒരു ലാബ്

തിരുവനന്തപുരം: കേരളത്തിലേക്കു വിഷം കലർന്ന പച്ചക്കറി എത്തുന്നത് തടയാൻ ശ്രമം നടത്തുമെന്ന സംസ്ഥാന സർക്കാരിന്റെ നീക്കം പാളും. ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നു മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിക്കാർക്കയച്ച കത്തിനു ഫലമുണ്ടാകില്ല. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറി കയറ്റി അയക്കുന്ന തമിഴ്‌നാട്ടിൽ കീടനാശിനിയുടെ അംശം പരിശോധിക്കാൻ ആകെയുള്ളത് ഒരേ ഒരു പരിശോധനാ ശാല. ഈ സാഹചര്യത്തിൽ കേരളത്തിലേക്കു കയറ്റി അയക്കുന്നതിന്റെ ഒരു ചെറിയ പങ്കു പച്ചക്കറി പോലും പരിശോധിക്കാനാവില്ലെന്നുറപ്പായി. കോയമ്പത്തൂരിലെ തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ കാമ്പസിലാണ് ഈ ഏക ലാബ് പ്രവർത്തിക്കുന്നത്.

11.4 ഹെക്ടറുകളിലായി പരന്നു കിടക്കുന്ന പച്ചക്കറി തോട്ടങ്ങളിൽനിന്ന് 2013-2014 വർഷം 191.32 ലക്ഷം ടൺ പച്ചക്കറിയാണ് ഉൽപാദിപ്പിച്ചത്. 9700 കീടനാശിനി വിൽപന കേന്ദ്രങ്ങൾ സ്വകാര്യ മേഖലയിലും 886 എണ്ണം സർക്കാർ നിയന്ത്രണത്തിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവ ഉപയോഗിക്കുന്നതു പരിശോധിക്കാനാണ് തമിഴ്‌നാട്ടിൽ സംവിധാനമില്ലാത്തത്. കർഷകരാകട്ടെ കീടനാശിനികളുടെ ദോഷവശങ്ങൾ മനസിലാക്കാതെ കിട്ടുന്നതൊക്കെ വിളകളിൽ പ്രയോഗിക്കുകയും ചെയ്യുന്നു. താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ ഇവിടങ്ങളിലെ കർഷകത്തൊഴിലാളികളെ കീടനാശിനികളുടെ ദോഷവശങ്ങൾ ബോധവൽകരിക്കുന്നുമില്ല. ഫലമായി വൻതോതിലുള്ള കീടനാശിനി വിവിധ വിളകളിൽ പ്രയോഗിക്കപ്പെടുന്നു.

കേരളത്തിൽനിന്നുള്ള കത്തു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. തിരുനെൽവേലി, കോയമ്പത്തൂർ, ഈറോഡ്, ധർമപുരി, തേനി, നാമക്കൽ എന്നിവിടങ്ങളിൽനിന്നു ശേഖരിച്ച പച്ചക്കറികളിൽ വിഷാംശ പരിശോധന നടത്തിയതാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്. ഈ സാമ്പിളുകളിൽ 51 ൽ 43 ഉം സുരക്ഷിതമായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇത് പരിശോധനയ്ക്കായി മാത്രം കരുതിയ സാമ്പിളുകളായിരുന്നെന്നാണ് സൂചന. കീടനാശിനി പ്രയോഗമില്ലാതെ വളരുന്ന വിളകളാണ് പരിശോധിച്ചതെന്നും വൻകിട തോട്ടങ്ങളിൽനിന്നുള്ള സാമ്പിളുകൾ ശേഖരിക്കാറില്ലെന്നും കൃഷിക്കാർ തന്നെ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News