രക്തദാതാക്കള്‍ക്കായി ഒരു ദിനം

ഇന്ന് ലോക രക്തദാതാക്കളുടെ ദിനം. രക്തഗ്രൂപ്പുകള്‍ കണ്ടെത്തിയ കാള്‍ ലാന്‍സ്റ്റൈനറിന്റെ ജന്മദിനമാണ് ലോക രക്തദാതാക്കളുടെ ദിനമായി ആഘോഷിക്കുന്നത്.

1901ലാണ് എ,ബി,ഒ എന്നീ ഗ്രൂപ്പുകള്‍ കാള്‍ ലാന്‍സ്റ്റൈനര്‍ രക്തഗ്രൂപ്പ് കണ്ടെത്തുന്നത്. രക്തഗ്രൂപ്പ് വേര്‍തിരിക്കുന്ന രീതി കണ്ടെത്തുകയും ഒരാളുടെ രക്തഗ്രൂപ്പ് മറ്റൊരാളുടെ ശരീരത്തിലേയ്ക്ക് മാറ്റുന്നതുമാണ് ലാന്‍സ്റ്റൈനര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തലിന് 1930ല്‍ അദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

‘എന്റെ ജീവന്‍ രക്ഷിച്ചതിന് നന്ദി’ എന്നാണ് ലോക രക്തദാതാക്കളുടെ ദിനത്തിന്റെ മുദ്രാവാക്യം. ലാന്‍സ്റ്റൈനറിന്റെ ഈ കണ്ടുപിടുതത്തിലൂടെ നൂറ്റി എട്ട് ദശലക്ഷം ജീവനുകളാണ് രക്ഷിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News