
ബീജിംഗ്: ലോക പൈതൃക പട്ടികയിലിടം നേടിയ 1000 കൈകളുള്ള ‘ക്വാൻഷോ ഗ്വാനിയാൻ’ ബുദ്ധപ്രതിമ സഞ്ചാരികൾക്കായി ചൈന തുറന്ന് കൊടുത്തു. ഏഴ് വർഷങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് സിൻചുങ് പ്രവിശ്യയിലെ ദാസു പ്രദേശത്ത് ശിൽപ്പം വീണ്ടും സഞ്ചാരികൾക്കായി തുറന്നത്. എട്ടുനൂറ്റാണ്ട് പഴക്കമുള്ള പ്രതിമയുടെ നവീകരണത്തിനായി 60 മില്യൺ യുവാനാണ് ചെലവഴിച്ചത്.
പ്രതിമയിലെ 830 കൈകളും 227 ഉപകരണങ്ങളും മാറ്റിസ്ഥാപിക്കാനായി 10 ലക്ഷം സ്വർണ പാളികളാണ് വേണ്ടിവന്നത്. 7.7 മീറ്റർ ഉയരവും 12.5 മീറ്റർ വീതിയുമുള്ള പ്രതിമ അമ്പത് വർഷത്തോളം മങ്ങലേൽക്കാതെ നിലനിൽക്കുമെന്ന് ഗവേഷകൻ സ്വാങ് ചങ്ഫ പറഞ്ഞു. 1999ലാണ് പ്രതിമ ലോക പൈതൃക പട്ടികയിൽ ഇടം നേടിയത്. മുൻപ് മൂന്ന് തവണ പ്രതിമക്ക് അറ്റകുറ്റപ്പണി നടത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here