ബസ് നിയന്ത്രണംവിട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി; രണ്ട് മരണം

തൃശൂർ: തൃശൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി രണ്ട് പേർ മരിച്ചു. കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ വച്ച് വോൾവോ ബസാണ് നിയന്ത്രണം വിട്ടത്. കെ.എസ്.ആർ.ടി.സിയുടെ പാലക്കാട് റൂട്ടിലോടുന്ന ലോ ഫ്‌ളോർ ബസാണ് സ്റ്റാന്റിൽ ബസ് കാത്തു നിന്ന ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറിയത്. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റു.

രാവിലെ 9.15നായിരുന്നു അപകടം. സർവ്വീസ് നടത്തുന്നതിനായി ഗ്യാരേജിൽ നിന്ന് വരുമ്പോഴായിരുന്നു നിയന്ത്രണം വിട്ട് അളുകൾ നിൽക്കുന്നതിന് മുന്നിലുള്ള ചെറിയ ഭിത്തി തകർത്ത് പാഞ്ഞ് കയറിയത്. അപകടത്തിൽ മരിച്ച രണ്ട് പുരുഷന്മാരുടേയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel