പത്താംക്ലാസ് ബയോളജി പാഠപുസ്തകത്തിൽ മോഹൻലാൽ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ സംഭാഷണമടങ്ങിയ വീഡിയോ പത്താക്ലാസ് ബയോളജി പാഠപുസ്തകത്തിൽ. അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്താണ് മോഹൻലാലിന്റെ സംഭാഷണം ഉൾപ്പെടുത്തിയിരിക്കുന്നത്. പത്താംക്ലാസ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ വേർഷനിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

അഞ്ചാം അധ്യായത്തിലാണ് അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് മോഹൻലാൽ പറയുന്നത്. വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസിലാക്കാനാണ് മോഹൻലാലിന്റെ സംഭാഷണം ഉൾപ്പെടുത്തിയതെന്നും വീഡിയോ, ഓഡിയോ ക്ലിപ്പുകളിലൂടെ പഠിപ്പിക്കുന്നവ വിദ്യാർത്ഥികൾ മറക്കില്ലെന്നും വിദ്യാഭ്യാസ ഡയറക്ടർ ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബ്ലസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിന് വേണ്ടി അൽഷിമേഴ്‌സ് രോഗാവസ്ഥയെ കുറിച്ച് മോഹൻലാൽ പഠനം നടത്തിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ അനുഭവമടങ്ങിയ സംഭാഷണം ഡിജിറ്റിൽ പതിപ്പിൽ ഉൾപ്പെടുത്തിയതെന്ന് ഐടി സ്‌കൂൾ ഉദ്യോഗസ്ഥൻ പറഞ്ഞു.

മോഹൻലാലിന് പുറമെ, ഐഎസ്ആർഒ ചെയർമാൻ ജി.മാധവൻ നായർ, നളിനി നെറ്റോ, മന്ത്രി എംകെ മുനീർ എന്നിവരുടെ സംഭാഷണങ്ങളും മറ്റ് അധ്യായങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആനയെ കുറിച്ചുള്ള പാഠഭാഗത്ത് നടൻ ജയറാമിനെ ഉൾപ്പടുത്താൻ പദ്ധതിയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പാഠപുസ്തകം വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here