27 വര്‍ഷത്തെ പ്രണയം; ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതിമാരായി ജോര്‍ജും ലൂസിയയും

ഈസ്റ്റ്ബൂണ്‍: ബ്രിട്ടനില്‍ കഴിഞ്ഞദിവസം നടന്ന ഒരു വിവാഹം ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. 103 വയസുള്ള അപ്പൂപ്പന്റെയും 91 വയസുള്ള അമ്മൂമ്മയുടെയും വിവാഹമാണ് നടന്നത്. ഇതോടെ ലോകത്തെ ഏറ്റവും പ്രായംകൂടിയ നവദമ്പതിമാരെന്ന പേരിന് ഈ നവദമ്പതിമാര്‍ അര്‍ഹരായി.

ജോര്‍ജ് കിര്‍ബെയും ഡോറെ ലൂസിയുമാണ് കഴിഞ്ഞദിവസം വിവാഹിതരായത്. 27 വര്‍ഷം ഒന്നിച്ച് ജീവിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഏഴ് മക്കളും 15 കൊച്ചുമക്കളും ഏഴ് കൊച്ചുമക്കളുടെ മക്കളുമുണ്ട് ഇരുവര്‍ക്കും.

വടക്കന്‍ യൂറോപ്പിലെ ഈസ്റ്റ്ബ്രൂണിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹം. സുഹൃത്തുക്കളും അടുത്തബന്ധുക്കളും മാത്രമേ വിവാഹത്തിലുണ്ടായിരുന്നുള്ളു. കഴിഞ്ഞ പ്രണയദിനത്തിലാണ് ദമ്പതിമാരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.

ഫ്രാന്‍സിലെ ഫ്രോങ്കോസ് ഫെര്‍ണാണ്ടസിന്റെയും മെഡ്‌ലിന്‍ ഫോന്‍സിനുവിന്റെയും റെക്കോര്‍ഡാണ് ബ്രിട്ടണിലെ ഈ ദമ്പതിമാര്‍ തകര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News