വിജിലൻസും സർക്കാരും ചേർന്ന് ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന് ബിജു രമേശ്

തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിജിലൻസിനെ പ്രതിയാക്കി ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാറുടമ ബിജുരമേശ്. വിൻസൺ എം പോളും സംസ്ഥാന സർക്കാരും ചേർന്ന് ബാർ കോഴക്കേസ് അട്ടിമറിച്ചു. അഴിമതിക്ക് കൂട്ടുനിൽക്കുകയാണ് വിജിലൻസ് ചെയ്യുന്നത്. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വിൻസൺ എം പോളിന് സർക്കാർ സ്ഥാന കയറ്റം നൽകിയെന്നും ബിജു രമേശ് ആരോപിച്ചു.

സർക്കാർ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിയമനടപടിക്ക് കോടതിയെ സമീപിക്കുന്നതിന് നിയമോപദേശം തേടി. തന്റെ വ്യവസായം തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ഇതിന്റെ ഭാഗമായി കോളേജിലും മറ്റ് സ്ഥാപനങ്ങളിലും അനാവശ്യറെയ്ഡ് നടത്തുന്നുവെന്നും ബിജുരമേശ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here