ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തുനിന്നും ഒരു അപര; വീഡിയോ വൈറല്‍

ലോകത്ത് ഒരാളെ പോലെ ഏഴുപേരുണ്ടെന്നാണ് പറയപ്പെടുന്നത്. ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറവും ഇപ്പുറവും ജീവിച്ചിരുന്ന അത്തരം രണ്ട് പേര്‍ ഒന്നിച്ചതിന്റെ വീഡിയോ യൂട്യൂബില്‍ വൈറലാകുകയാണ്. തന്റെ അപരയെ തേടിയുള്ള യാത്രയ്ക്കിടയില്‍ നിയം ജെയ്‌നി എന്ന യുവതി ഇറ്റലിയിലുള്ള തന്റെ അപരയെ കണ്ടെത്തിയതിന്റെ വീഡിയോയാണ് ഹിറ്റാകുന്നത്. വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ പത്തുലക്ഷത്തിലധികം പേരാണ് കണ്ടത്.
ഇവര്‍ രണ്ടുപേരുടെയും രൂപത്തില്‍ മാത്രമല്ല, സ്വഭാവത്തിലും ധാരാളം സാമ്യതകളുണ്ട്. രണ്ടു പേരുടെയും മേക്കപ്പ് ഒരു ഫോട്ടോയില്‍ ഇരുവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് വീഡിയോ വ്യക്തമാക്കുന്നു.

അപരന്മാരെ കണ്ടെത്തുന്നതിനായി ഇരുവരും ചേര്‍ന്ന് പുതിയ വെബ്‌സൈറ്റ്തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ അപരനെ കണ്ടെത്തണമെങ്കില്‍ ട്വിന്‍സ്‌ട്രെയ്ഞ്ചര്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ നിങ്ങളുടെ ചിത്രവും മറ്റു വിവരങ്ങളും നല്‍കിയാല്‍മതിയെന്ന് ഇവര്‍ പറയുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അപരന്‍മാരെ കാനഡയിലും സൗദിയിലും കണ്ടെത്തിയത് സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News