ലളിത് മോദിയെ സുഷമാ സ്വരാജ് വഴിവിട്ട് സഹായിച്ചു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ദില്ലി: ഐപിഎൽ വാതുവെപ്പ് കേസിൽ അന്വേഷണം നേരിടുന്ന ലളിത് കുമാർ മോദിയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വഴിവിട്ട സഹായിച്ചെന്ന് ആരോപണം. ലളിത് മോദിയുടെ യാത്രാ രേഖകൾ ശരിയാക്കാൻ ബ്രിട്ടീഷ് സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിയതിന്റെ രേഖകൾ പുറത്തായി. ആരോപണം ഉയർന്ന സാഹചര്യത്തിൽ സുഷമാ സ്വരാജ് രാജി വയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

ഇന്ത്യൻ വംശജനും ബ്രിട്ടീഷ് എംപിയുമായ കെയ്ത്ത വാസ് വഴിയാണ് ലളിത് മോദിക്ക് വേണ്ടി സുഷമാ സ്വരാജ് ഇടപെടൽ നടത്തിയത്. ബ്രിട്ടീഷ് സർക്കാർ മരവിപ്പിച്ച ലളിത് മോദിയുടെ യാത്രാ രേഖകൾ ശരിയാക്കി നൽകണമെന്ന് സുഷമാ സ്വരാജ് ആവശ്യപ്പെട്ടതിന്റെ രേഖകളാണ് പുറത്തായത്. സുഷമാ സ്വരാജ് കേന്ദ്രമന്തിയായതിന് തൊട്ടു പിന്നാലെയായിരുന്നു ഈ നീക്കങ്ങൾ.

ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന് കേസ് നടക്കുന്നതിനാൽ ലളിത് മോദിക്ക് വിസ അനുവധിക്കുന്നതിന് യുപിഎ സർക്കാർ നേരത്തെ എതിർത്തിരുന്നു. യാത്രരേഖകൾ ശരിയാക്കി നൽകണമെന്ന് ബ്രിട്ടീഷ് സർക്കാരിനോട് ലളിത് മോദി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുളള നയതത്ര ബന്ധം വഷളാകുമെന്ന കാരണത്താൽ ബ്രിട്ടൻ അതിന് വഴങ്ങിയിരുന്നില്ല.

എന്നാൽ എൻഡിഎ അധികാരത്തിൽ വന്നപ്പോള് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടൽ മൂലം ബ്രിട്ടൻ യാത്രാരേഖകൾ ശരിയക്കി നൽകകുയായിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ് ആദ്യം പുറത്ത് കൊണ്ടു വന്നത് ബ്രിട്ടീഷ് മാധ്യമങ്ങളാണ്. യാത്രാ രേഖകൾ ശരിയാക്കാൻ ഇടപെട്ടിരുന്നതായി സുഷമാ സ്വരാജും ട്വിറ്ററിലൂടെ സമ്മതിച്ചു. വഴിവിട്ട ഇടപെടൽ നടത്തിയിട്ടിലെന്നും ഭാര്യയുടെ ചികിത്സാ ആവശ്യത്തിനായി വിദേശത്ത് പോകേണ്ടതിനാൽ യാത്രാ രേഖകള് ശരിയാക്കി നൽകണമെന്ന ലളിത് മോദിയുടെ അഭ്യർത്ഥന പ്രകാരമാണ് കെയ്റ്റ് വാസുമായി ബന്ധപ്പെട്ടതെന്നുമാണ് സുഷമാ സ്വരാജിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News