ഇടുക്കി ബിഷപ്പ് വിഷം കുത്തുന്ന വർഗീയവാദിയാണെന്ന് വെള്ളാപ്പള്ളി

തൃശൂർ: ഇടുക്കി രൂപതാ അധ്യക്ഷൻ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിവാദ പരാമർശത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ. ബിഷപ്പ് വിഷം കുത്തുന്ന വർഗീയവാദിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മത സൗഹാർദ്ദം നശിപ്പിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയ ബിഷപ്പിനെതിരെ കേസെടുക്കണം. കോടികൾ മുടക്കി മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യാനികളാണെന്നും ഇതിനായി വിദേശപണം സംസ്ഥാനത്തേക്ക് നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ടും ലൗജിഹാദ് ഉണ്ടെന്ന് ഇടുക്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പെൺകുട്ടികളെ ലൗ ജിഹാദിലും എസ്.എൻ.ഡി.പിയുടെ രഹസ്യ അജണ്ടയിലും വീഴ്ത്താൻ ശ്രമം നടക്കുകയാണെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മിശ്രവിവാഹം ക്രൈസ്തവ തനിമയും മൂല്യങ്ങളും തകർക്കുന്നതാണെന്നും ക്രൈസ്തവ പെൺകുട്ടികൾ മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കുമൊപ്പം പോകുന്നത് തടയാൻ സഭ ജാഗ്രത പുലർത്തണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News