മൂന്നരപ്പതിറ്റാണ്ടിനിടെ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15,000 പേര്‍

ന്യൂഡല്‍ഹി: 35 വര്‍ഷത്തിനിടെ ഇന്ത്യയില്‍ സാധാരണക്കാരടക്കം നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15,000-ല്‍ അധികം പേരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇതില്‍ 3,000 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1980 മുതലുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഏറ്റവുമധികം ആളുകള്‍ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 10,000-ല്‍ അധികം പേര്‍ക്കാണ് ഇക്കാലയളവില്‍ ജീവന്‍ നഷ്ടമായത്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 4,768 നക്‌സലുകളും കൊല്ലപ്പെട്ടിട്ടുണ്ട്.

12,177 സാധാരണക്കാരാണ് ഇക്കാലയളവില്‍ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 3,125 സുരക്ഷാ ഉദ്യോഗസ്ഥരും ജീവന്‍ വെടിഞ്ഞു. ഇരുപത് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 12,000 പേര്‍. അതില്‍തന്നെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 10,000 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്ന് വര്‍ഷത്തിനിടെയാണ് 2,600-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടത്. 2015 മെയ് 31 വരെയുള്ള കണക്കാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയത്.

വിവരാവകാശ നിയമപ്രകാരമുള്ള മറ്റൊരു ചോദ്യത്തിന് 3,038.86 കോടി രൂപ വിവിധ സംസ്ഥാനങ്ങളിലായി പൊലീസ് സേനയുടെ നവീകരണത്തിനായി ചെലവഴിച്ചതായി പറയുന്നു. 2012-13, 2014-15 സാമ്പത്തിക വര്‍ഷങ്ങളില്‍ പൊലീസ് നവീകരണ പദ്ധതിയില്‍ പെടുത്തി ആന്ധ്രാപ്രദേശിന് 161 കോടി രൂപയും ഉത്തര്‍പ്രദേശിന് 377 കോടി രൂപയും കേന്ദ്രം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News