കണ്ണൂര്‍: പ്രമുഖ മാപ്പിളപ്പാട്ട് കലാകാരന്‍ കണ്ണൂര്‍ സലീം അന്തരിച്ചു. കണ്ണൂരില്‍ വാഹനാപകടത്തിലാണ് മരണം. 55 വയസ്സായിരുന്നു. കണ്ണൂര്‍ ചാലയില്‍ വച്ചാണ് അപകടമുണ്ടായത്. സലീം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചായിരുന്നു അപകടം. മൃതദേഹം ഇപ്പോള്‍ കണ്ണൂരിലെ എകെജി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(കണ്ണൂര്‍ സലിം അപകടത്തില്‍ മരിച്ച വാര്‍ത്ത പോസ്റ്റ് ചെയ്തപ്പോള്‍ മിനുട്ടുകളോളം മറ്റൊരു ചിത്രം തെറ്റായി ചേര്‍ക്കാന്‍ ഇടയായതില്‍ അതിയായി ഖേദിക്കുന്നു.
– എഡിറ്റര്‍)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here