60 കാരിയായ സ്വന്തം മാതാവിനെ ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

അഹമ്മദാബാദ്: 60 കാരിയായ വൃദ്ധമാതാവിനെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് യുവാവിനെ അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് സിറ്റിക്കടുത്ത് വാത്വ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 29-കാരനാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവരുടെ വീട്ടിലാണ് സംഭവം. രാത്രി ഇരുട്ടിന്റെ മറവില്‍ ഇയാള്‍ സ്വന്തം മാതാവിനെ ബലാല്‍സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം അമ്മയെ മര്‍ദിച്ച ഇയാള്‍ സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് കുടിയേറിയതാണ് കുടുംബമെന്ന് പൊലീസ് പറഞ്ഞു.

അമ്മ പിറ്റേദിവസം തന്നെ വാത്വ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അമ്മയുടെ പരാതിയിലാണ് മകനെ അറസ്റ്റ് ചെയ്തത്. ബലാല്‍സംഗം, സ്വപ്രേരണയാലെ മുറിവേല്‍പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News