ഏഷ്യാകപ്പിന് യുഎഇ വേദിയായേക്കും

ദുബായ്: ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ അടുത്ത പതിപ്പിന് യുഎഇ വേദിയായേക്കും. അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. എന്നാല്‍, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. ഒരു ഏഷ്യന്‍ രാഷ്ട്രങ്ങളും താല്‍പര്യം പ്രകടിപ്പിക്കാത്തതിനാലാണ് യുഎഇയില്‍ നടത്താമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നത്.

ഏഷ്യാകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയോ ശ്രീലങ്കയോ അടക്കം ഒരു രാഷ്ട്രങ്ങളും താല്‍പര്യം അറിയിച്ചിട്ടില്ല. അതുകൊണ്ടാണ് കുറേക്കൂടി യോജിച്ച വേദി എന്ന നിലയില്‍ യുഎഇയിലേക്ക് മാറ്റാമെന്ന ധാരണ ഉണ്ടായത്. ഇക്കാര്യത്തില്‍ ഒരു മാസത്തിനകം തന്നെ അന്തിമ തീരുമാനമുണ്ടാകും.

കഴിഞ്ഞ ഐപിഎല്ലിലെ ചില മത്സരങ്ങള്‍ യുഎഇയില്‍ നടന്നതിനാല്‍ യുഎഇയില്‍ കളിക്കുന്നതിനോട് ഇന്ത്യ താല്‍പര്യം അറിയിച്ചിട്ടില്ല. അതേസമയം, ഇന്ത്യ-പാകിസ്താന്‍ പരമ്പര യുഎഇയില്‍ നടത്താന്‍ ധാരണയായിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും ഇതുവരെ തീരുമാനം ഒന്നുമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here