കോപ്പ അമേരിക്ക; വെനസ്വേല കൊളംബിയയെ അട്ടിമറിച്ചു

കോപ്പ അമേരിക്കയില്‍ കൊളമ്പിയയെ തോല്‍പിച്ച് വെനിസ്വേലയുടെ അട്ടിമറിവിജയം. എതിരില്ലാത്ത് ഒരു ഗോളിനാണ് ഫിഫാറാങ്കിങ്ങില്‍ 72ാം സ്ഥാനത്തുള്ള വെനിസ്വേല നാലാം റാങ്കിലുള്ള കൊളംബിയയെ പരാജയപ്പെടുത്തിയത്. സാല്‍മണ്‍ റോണ്ടന്റെ ഗോളാണ് വെനിസ്വേലയെ വിജയത്തിലെത്തിച്ചത്.

തുടക്കംമുതലേ മികച്ച പ്രകടനം കാഴ്ചവെച്ചത് കൊളമ്പിയയാണെങ്കിലും ഗോള്‍ നേടിയത് വെനിസ്വേലയായിരുന്നു. കഴിഞ്ഞ കോപ്പ്രാമത്സരത്തില്‍ നാലാം സ്ഥാനമായിരുന്നു വെനിസ്വേലയ്ക്ക്. തുടര്‍ച്ചയായി വിജയംമാത്രം കൈവരിച്ചരുന്ന കൊളമ്പിയ്ക്ക് ഈ തോല്‍വി വലിയൊരു തിരിച്ചടിയായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel