കോപ്പ അമേരിക്ക; ബ്രസീലിന് വിജയത്തോടെ തുടക്കം

കോപ്പ അമേരിക്കയില്‍ ബ്രസീലിന് വിജയത്തോടെ തുടക്കം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ പെറുവിനെ തോല്‍പ്പിച്ചത്.നെയ്മറും ഡഗ്‌ളസ് കോസ്റ്റയും ബ്രസീലിനുവേണ്ടി ഗോളുകള്‍ നേടിയത്.

കളിതുടങ്ങി മൂന്നുമിനിട്ടാകുമ്പോഴേയ്ക്കും ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ആദ്യഗോള്‍ അടിച്ചെങ്കിലും രണ്ട് മിനിറ്റികം ഡാനി ആല്‍വ്‌സിന്റെ സഹായത്തോടെ ക്യാപ്റ്റന്‍ നെയ്മര്‍ മറുപടി നല്‍കി. എന്നാല്‍ ഫ്രീ കിക്ക് ലൈന്‍ മായ്ച്ചതിന് നെയ്മര്‍ക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയതോടെ കളിയുടെ ആദ്യപകുതി കഴിഞ്ഞു.

രണ്ടാം പകുതിയില്‍ മഞ്ഞപ്പട മുന്നേറ്റം തുടര്‍ന്നെങ്കിലും 75-ാം മിനിറ്റില്‍ കിട്ടിയ അവസരം കോസ്റ്റ പാഴാക്കി. 90ാം മിനിറ്റിലെ നെയ്മറുടെ ശ്രമവും പാഴി. കളിതീരാന്‍ രണ്ടുമിനിട്ട് ബാക്കിനില്‍ക്കെ കാനറികളുടെ വിജയഗോളെത്തി. കൊളമ്പയയുമായുള്ള അടുത്ത മത്സരം വ്യാഴാഴ്ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here