വിമാനത്താവള സുരക്ഷ ഏറ്റെടുക്കാമെന്നു കേരള പൊലീസ്; കരിപ്പൂരില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ സുരക്ഷ ഏറ്റെടുക്കാന്‍ തയാറാണെന്നു കേരള പൊലീസ് കേന്ദ്രത്തെ അറിയിച്ചു. സുരക്ഷ പൊലീസ് സേനയ്ക്കു കൈമാറണമെന്ന സംസ്ഥാന ഇന്റലിജന്‍സിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ നടപടി. വിമാനത്താവളങ്ങളില്‍ പൊലീസ് സാന്നിധ്യമുണ്ടെങ്കിലേ ക്രമസമാധാന പാലനരംഗത്തെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാവൂവെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.

വിമാനത്താവളങ്ങളില്‍ സിഐഎസ്എഫ് സുരക്ഷ നല്‍കുന്ന സാഹചര്യം ആശങ്കാകുലമാണെന്നും ഇതിനു പരിഹാരം അടിയന്തരമായി കാണണമെന്നും സംസ്ഥാന ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമത്തിനു ശേഷം വിമാനത്താവളത്തിന്റെ സുരക്ഷ കേരള പൊലീസിനാണ്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളുടെയും കൊച്ചിന്‍ പോര്‍ട് ട്രസ്റ്റിന്റെയും സുരക്ഷാ ചുമതല നിലവില്‍ കേന്ദ്ര വ്യവസായ സംരക്ഷണ സേനയ്ക്കാണ്.

അതിനിടെ, കരിപ്പൂര്‍ അക്രമത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത ജവാന്‍മാരെ പൊലീസ് വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. ഇവരുടെ മൊഴിയുടെയും തുടര്‍ അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്നും വരും ദിവസങ്ങളിലൂമായി കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News