ദില്ലി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ പ്രതിയായ ലളിത് മോഡിക്കായി വഴിവിട്ട് പ്രവര്‍ത്തിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ രാജിക്കായി മുറവിളി ശക്തമാകുന്നു. പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്. ലളിത് മോഡിയുടെ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്നത് സുഷമ സ്വരാജിന്റെ മകളാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സുഷമയുടെ മകള്‍ ബാന്‍സുരി സ്വരാജാണ് ലളിത് മോഡിയുടെ കേസുകള്‍ വാദിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ലളിത് മോഡിയുടെ വിദേശയാത്രയ്ക്കുള്ള യാത്രാരേഖകള്‍ ശരിയാക്കാന്‍ സുഷമ സ്വരാജ് വഴിവിട്ട് ഇടപെട്ടെന്ന ആരോപണം ഉയര്‍ന്നത്. കുറ്റാരോപിതനായ ആള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സുഷമയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍, സുഷമയെ പിന്തുണച്ച് ബിജെപി ശക്തമായി രംഗത്തെത്തിയതോടെ പുതിയ രാഷ്ട്രീയ വിവാദം ഉയര്‍ന്നു. മനുഷ്യത്വപരമായിട്ടായിരുന്നു ലളിത് മോഡിയെ സുഷമ സഹായിച്ചതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here