തൃശൂര്‍: തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണമായത് ഡ്രൈവറുടെ പരിചയക്കുറവാണെന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. ബസിന്റെ യന്ത്രത്തകരാറാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാല്‍ ഇതല്ല യഥാര്‍ഥ കാരണമെന്നും വോള്‍വോ ലോ ഫ്‌ളോര്‍ ബസ് ഓടിക്കാന്‍ വേണ്ട പരിചയം സിദ്ധിച്ചയാളല്ല ഇന്നലെ അപകടമുണ്ടാക്കിയതെന്നും മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ എ കെ സൈജു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് ഇന്നു സര്‍ക്കാരിന് കൈമാറും. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പാലക്കാട്ടേക്കു പുറപ്പെട്ട വോള്‍വോ ലോ ഫ്‌ളോര്‍ ബസ് പിന്നോട്ടു പോകുന്നതിനു പകരം മുന്നോട്ടു കുതിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കാഴ്ചാന്യൂനതയുള്ളയാള്‍ അടക്കം രണ്ടു പേര്‍ മരിച്ചിരുന്നു. പരുക്കേറ്റ ഒരാള്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസ് ബേയില്‍നിന്നു പുറപ്പെടാനൊരുങ്ങിയ ബസ് മുന്നോട്ടു കുതിച്ച് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ ഇടിച്ചാണ് നിന്നത്.
അടുത്തകാലത്ത് നിരവധി റൂട്ടുകളില്‍ കെയുആര്‍ടിസിയുടെ പുതിയ വോള്‍വോ ബസുകള്‍ നിരത്തിലിറക്കിയതോടെ പരിചക്കുറവുള്ള ഡ്രൈവര്‍മാരെ നിയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മുമ്പ് വോള്‍വോ ബസുകള്‍ക്കു വോള്‍വോയില്‍നിന്നുള്ള വിദഗ്ധര്‍ പരിശിലീനം നല്‍കിയിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post