കട്ടി ബാട്ടിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

തനു വെഡ്‌സ് മനു റിട്ടേണ്‍സിനുശേഷം കങ്കണ റണാവത്ത്് അഭിനയിക്കുന്ന കട്ടി ബാട്ടിയുടെ ട്രെയ്‌ലര്‍ പുറത്ത്. ഇമ്രാന്‍ ഖാനാണ് നായകന്‍. ട്രെയ്‌ലര്‍ യൂട്യുബില്‍ ഇട്ട് മണിക്കൂറുകള്‍ക്കകം മൂന്നു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

നിഖില്‍ അദ്വാനിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 5 വര്‍ഷമായി ഒരുമിച്ച് താമസിച്ചശേഷം വേര്‍പിരിയുന്ന ജോഡികളായാണ് ചിത്രത്തില്‍ കങ്കണയും ഇമ്രാന്‍ ഖാനും വേഷമിട്ടിരിക്കുന്നത്. ചിത്രം സെപ്തംബറില്‍ പുറത്തിറങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here