ഫോണ്‍ ചോദിച്ചിട്ടു കൊടുത്തില്ല; ഫ്‌ളോറിഡയില്‍ ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചുകൊന്നു

ഫ്‌ളോറിഡ: സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ ചോദിച്ചിട്ടു നല്‍കാതിരുന്നതിന് ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചു കൊന്നു. ഫ്‌ളോറിഡയിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ സായി കിരണ്‍ എന്ന ഇരുപത്തിനാലുകാരനാണ് മരിച്ചത്.

ഞായറാഴ്ച രാത്രി പന്ത്രണ്ടേകാലോടെയായിരുന്നു അക്രമം. സുഹൃത്തുമായി സായി കിരണ്‍ സംസാരിച്ചകൊണ്ടിരിക്കേ അതുവഴി വന്ന അക്രമിസംഘം ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. താന്‍ അപകടത്തിലാണെന്നു സുഹൃത്തിനോടു പറഞ്ഞ് സായി കിരണ്‍ സംസാരം നിര്‍ത്തുന്നതിനിടെ നാലു റൗണ്ട വെടിയേല്‍ക്കുകയായിരുന്നു.

ഫ്‌ളോറിഡയിലെ സായി കിരണിന്റെ താമസസ്ഥലത്തിന് സമീപമാണ് സംഭവം. കൊള്ളയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്നു കരുതുന്നതായി ബന്ധു ശ്രാവണ്‍കുമാര്‍ പറഞ്ഞു. ഒന്നരമാസം മുമ്പാണ് ഉപരിപഠനത്തിനായി സായി കിരണ്‍ അമേരിക്കയിലേക്കു പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News