സോള്‍/ റിയാദ്: മാരകമായ മെര്‍സ് രോഗം ലോകവ്യാപമായി പടരുന്നു. ദക്ഷിണകൊറിയയില്‍ മെര്‍സ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനാറായി. സൗദി അറേബ്യയില്‍ അഞ്ചു പേരില്‍കൂടി രോഗബാധ സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയില്‍ 150 പേര്‍ രോഹത്തിനു ചികിത്സയിലാണ്.
മെര്‍സ് പടരുന്ന സാഹചര്യത്തില്‍ ദക്ഷിണ കൊറിയ അടിയന്തര ജാഗ്രതയാണ് പുലര്‍ത്തുന്നത്. രോഗബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തേക്കുള്ള ഒരു ലക്ഷം ടൂറിസ്റ്റ് വിസകള്‍ റദ്ദാക്കി. സാധാരണ നിലയിലേക്കു രാജ്യം മടങ്ങുന്ന സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച സ്‌കൂളുകള്‍ വീണ്ടും തുറന്നിരുന്നു.
ബുസാനിലാണ് മെര്‍സ് രോഗം അതിഗുരുതരയമായി പടരുന്നതായി കണ്ടെത്തിയത്. പ്രശ്‌നപരിഹാരത്തിനായി ലോകാരോഗ്യസംഘടന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സൗദിയില്‍ മെര്‍സ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ അയ്യായിരം പേര്‍ ഇപ്പോഴും രോഗവുമായി ബന്ധപ്പെട്ട നിരീക്ഷണത്തിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here