ദില്ലി: ട്രെയിന്‍ റിസര്‍വേഷനുള്ള തല്‍കാല്‍ ടിക്കറ്റുകളുടെ ബുക്കിംഗ് സമയക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം വരുത്തി. ഐആര്‍സിടിസി വെബ്‌സൈറ്റിലെയും റിസര്‍വേഷന്‍ കൗണ്ടറുകളിലെയും തിരക്കു കുറയ്ക്കാനാണ് പുതിയ സംവിധാനം. ഇതു പ്രകാരം ഇനി രാവിലെ ട്രെയിന്‍ പുറപ്പെടുന്നതിന് തലേന്ന് രാവിലെ പത്തുമുതല്‍ പതിനൊന്നു വരെ എസി ടിക്കറ്റുകള്‍ മാത്രമായി റിസര്‍വ് ചെയ്യാം.
എസി ഇതര ടിക്കറ്റുകള്‍ക്കു രാവിലെ പതിനൊന്നിനു ശേഷമേ ബുക്കിംഗ് ഉണ്ടായിരിക്കുകയുള്ളൂ. നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് തലേന്ന് രാവിലെ പത്തുമുതല്‍ എല്ലാ ടിക്കറ്റുകളും റിസര്‍വ് ചെയ്യാവുന്ന വിധമായിരുന്നു സമയക്രമം. എല്ലാ ടിക്കറ്റുകള്‍ക്കും ഒരേ സമയം റിസര്‍വേഷന്‍ വരുന്നതിനാല്‍ ഐആര്‍സിടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സെര്‍വറിന് അമിതലോഡ് വരുന്നത് പതിവായിരുന്നു. ഇതൊഴിവാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നു റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, ബുക്കിംഗ് സമയത്തിലെ ആദ്യ അരമണിക്കൂര്‍ ഏജന്റുമാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല. ജനറല്‍ ടിക്കറ്റുകള്‍ രാവിലെ എട്ടരയ്ക്കു ശേഷവും തല്‍കാല്‍ എസി ടിക്കറ്റുകള്‍ രാവിലെ പത്തരയ്്ക്കു ശേഷവും തല്‍കാല്‍ എസി ഇതര ടിക്കറ്റുകള്‍ രാവിലെ പത്തരയ്ക്കു ശേഷവും മാത്രമേ ടിക്കറ്റ് ബുക്കിംഗ് ഏജന്റുമാര്‍ക്കു ബുക്ക് ചെയ്യാനാകൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here