ഒടുവില്‍ ഫല്‍കാവോയും ചെല്‍സിയിലേക്ക്

ഓള്‍ഡ് ട്രഫോര്‍ഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കൊളംബിയന്‍ സ്‌ട്രൈക്കര്‍ റാഡമല്‍ ഫല്‍കാവോയും ചെല്‍സിയിലേക്ക്. ചെല്‍സിയിലേക്ക് കൂടുമാറാനുള്ള വ്യവസ്ഥകള്‍ ഫല്‍കാവോ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഫല്‍കാവോയെ നിലനിര്‍ത്താനായി എഎസ് മൊണാകോയും ശ്രമം തുടരുന്നുണ്ട്.
ലോണ്‍ അടിസ്ഥാനത്തില്‍ ഫല്‍ക്കാവോയെ ടീമില്‍ എത്തിക്കാനാണ് ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണില്‍ യുണൈറ്റഡില്‍ അല്‍പം നിറം മങ്ങിയ പ്രകടനമായിരുന്നു ഫല്‍കാവോയുടേത്. നാല് ഗോളുകള്‍ മാത്രമാണ് യുണൈറ്റഡിനായി ഫല്‍കാവോ നേടിയത്. ഫല്‍കാവോയ്ക്കായി എത്ര തുക മുടക്കുമെന്ന് ചെല്‍സി ഇതുവരെ തീരുമാനിച്ചിട്ടില്ല.
കഴിഞ്ഞ സീസണില്‍ മൊണാകോയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് ഫല്‍കാവോ യുണൈറ്റഡിലെത്തിയത്. സീസണ്‍ തീര്‍ന്നതോടെ ഫല്‍കാവോ തിരിച്ച് മൊണാകോയിലെത്തി. എന്നാല്‍, ഇംഗ്ലണ്ടില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ലോണ്‍ അടിസ്ഥാനത്തില്‍ ചെല്‍സിയിലേക്ക് ചേക്കേറാനായിരിക്കും താരം ശ്രമിക്കുക. മൂന്ന് കോടി ബ്രിട്ടീഷ് പൗണ്ടിന്റെ മികച്ച ഓഫറാണ് മൊണാകോ ഫല്‍കാവോയ്ക്ക് മുന്നില്‍ വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News