സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ പുതിയ ബിക്കിനിയുമായി ഫ്രഞ്ച് വനിത

പാരീസ്: ഇനി ബിക്കിനി ധരിക്കുന്നവര്‍ സൂര്യാഘാതം വന്ന് പൊള്ളിപ്പോകുമെന്ന പേടിവേണ്ട. സൂര്യാഘാതത്തെയും തടയുന്ന സ്മാര്‍ട്ട് ബിക്കിനി രൂപപ്പെടുത്തിയിരിക്കുകയാണ് ഒരു ഫ്രഞ്ച് കമ്പനി. അള്‍ട്രാവയലറ്റ് രശ്മിയുടെ തീവ്രത തിരിച്ചറിഞ്ഞ് ധരിക്കുന്നയാള്‍ക്ക് സൂര്യാഘാതത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുമെന്നതാണ് ഈ ബിക്കിനിയുടെ പ്രത്യേകത. വാട്ടര്‍പ്രൂഫ് സെന്‍സറോട് കൂടിയതാണ് ഈ സ്‌പൈനലി ബിക്കിനി.
വാട്ടര്‍പ്രൂഫ് സെന്‍സര്‍ ഘടിപ്പിച്ചിട്ടുള്ള ഈ സ്മാര്‍ട്ട് ബിക്കിനിക്ക് സൂര്യനില്‍ നിന്ന് നേരിട്ട് പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ തീവ്രത തിരിച്ചറിയും. ബിക്കിനി ധരിക്കുന്നയാളുടെ സ്മാര്‍ട്‌ഫോണുമായാണ് ബിക്കിനി കണക്ട് ചെയ്യുന്നത്. അള്‍ട്രാവയലറ്റ് രശ്മിയുടെ തീവ്രതയും സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും കാണിച്ച് ജാഗ്രതാ സന്ദേശം സ്മാര്‍ട്‌ഫോണിലേക്ക് അയക്കുകയും ചെയ്യും.
ഫ്രാന്‍സിലെ മള്‍ഹൗസിലെ സ്‌പൈനലി ഡിസൈന്‍ ഉടമയായ മേരി സ്‌പൈനലിയാണ് ബിക്കിനിയുടെ ആശയത്തിന് പിന്നില്‍. ബിക്കിനി ധരിക്കുന്ന പലര്‍ക്കും ബീച്ചില്‍ നിന്ന് സൂര്യാഘാതം ഏല്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട മേരി സ്‌പൈനലി ഇതിന് എന്ത് പ്രതിവിധി എന്ന് ആലോചിച്ചപ്പോഴാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കാനുതകുന്ന വിധത്തില്‍ ധരിക്കാവുന്ന ബിക്കിനി എന്ന ആശയം മനസ്സില്‍ ഉദിച്ചത്. 149 മുതല്‍ 198 യൂറോ വരെ സ്മാര്‍ട്ട് ബിക്കിനിക്ക് ചെലവുവരും.

ഇതുമാത്രമല്ല സ്‌പൈനലിയുടെ കണ്ടുപിടിത്തങ്ങള്‍. ആവശ്യമുള്ളപ്പോള്‍ ചെടിക്ക് വെള്ളം ഒഴിച്ചു കൊടുക്കാന്‍ വിളിച്ചു പറയുന്ന ചെടിച്ചട്ടിയും സ്‌പൈനലിയുടെ കണ്ടുപിടുത്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News