സര്‍ക്കാരിനെതിരെ എം മുകുന്ദന്‍; എഴുത്തുകാര്‍ മൗനം വെടിയാറായി

കണ്ണൂര്‍: അധികാരത്തിലുള്ളവര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുതെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. അധികാരസ്ഥാനത്തുള്ളവര്‍ അഴിമതിക്കാരാകരുതെന്നും ഇത്തരം പ്രവണതയ്‌ക്കെതിരേ എഴുത്തുകാര്‍ പ്രതികരിക്കാന്‍ തയാറാകണമെന്നും മുകുന്ദന്‍ കണ്ണൂരില്‍ പറഞ്ഞു. മണല്‍മാഫിയയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എരഞ്ഞോളി മൂസയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുകുന്ദന്‍.

എഴുത്തുകാര്‍ മൗനം വെടിയാന്‍ നേരമായി. അധികാരത്തിലുള്ളവരും സമൂഹത്തിലെ മുന്‍ സ്ഥാനങ്ങളിലുള്ളവരും കുറ്റകൃത്യത്തില്‍ പങ്കാളികളാകുന്നതിന് തെളിവാണ് ജയലളിതയും കെ എം മാണിയും സല്‍മാന്‍ ഖാനും. ഇത്തരം പ്രവണതകള്‍ ആധുനിക സമൂഹത്തിനു യോജിച്ചതല്ല. ഇത്തരത്തിലെ പ്രവണതയാണ് കലാകാരന്‍മാര്‍ക്കു നേരേ അക്രമത്തിനു വഴി വയ്ക്കുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here